കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു

ഹമ്മദാബാദ്: പത്തൊമ്പതു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. മുംബൈയിൽ നിന്നുള്ള പത്തൊമ്പതു വയസുകാരിയാണ് അഹമ്മദാബാദിൽ കൂട്ട ബലാത്സംഗത്തിന് ഇരയായത്.അഹമ്മദാബാദിലെ ഒരു ഫ്ലാറ്റിൽ വച്ചാണ് മുംബൈ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

പെൺകുട്ടിയെ ഫ്ലാറ്റിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കുന്ന സമയത്ത് പ്രതികളിൽ ഒരാളുടെ കാമുകിയും ഒപ്പം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് ഈ ക്രൂരസംഭവം നടന്നത്. ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച സംഭവത്തിൽ ആ സമയത്ത് ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ടാന്യ ധനവാല എന്ന യുവതിക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികളിൽ ഒരാളായ സാഹിലിന്റെ കാമുകിയാണ് ധനവാല. തിങ്കളാഴ്ചയാണ് മൂന്ന് പ്രതികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 

Top