ന്യൂഡൽഹി : ഡൽഹിയിൽ 90കാരി ക്രൂരബലാത്സംഗത്തിനിരയായി. ഈ മാസം ഏഴിനാണ് സംഭവം നടന്നത്. ഡൽഹി നഫ്ർജംഗിലെ ചാവല മേഖലയിലാണ് ദാരുണമായ കൃത്യം നടന്നിരിക്കുന്നത്.
വൃദ്ധയെ തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് അക്രമി കൃത്യം നടത്തിയത്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാളാണ് വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ 37കാരനായ സോനു എന്ന യുവാവിനെ പൊലീസ്
കസ്റ്റഡിയിൽ എടുത്തു.