കൊച്ചി: നിനിതയുടെ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചെന്ന് എംബി രാജേഷ് പ്രതികരിച്ചു. ചിലര്‍ വിളിച്ച് നിയമനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മൂന്ന് പേരുടെ വ്യക്തി താല്പര്യമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ഭീഷണിയ്ക്ക് മുന്‍പില്‍ വഴങ്ങില്ലെന്നും രാജേഷ് വ്യക്തമാക്കി.
അക്കാദമി യോഗ്യത നിശ്ചയിക്കേണ്ടത് സര്‍വ്വകലാശാലയാണ്. ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ നീക്കം നടന്നിരുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ഉപജാപം നടത്തു. നിനിതയുടെ പിഎച്ച്ഡിയുടെ കാലഘട്ടവുമായി ബന്ധപ്പെട്ട് ചിലര്‍ തര്‍ക്കം നടത്തി. അതും സര്‍വ്വകലാശാലയില്‍ തെറ്റാണെന്ന് തെളിഞ്ഞു. എക്‌സ്‌പേര്‍ട്ട് കമ്മറ്റിയിലുള്ള മെമ്പറിന്റെ ആളെ പോസ്റ്റില്‍ തിരുകി കയറ്റാന്‍ ശ്രമിച്ചിരുന്നു. അതിന് വഴങ്ങാതെ ഇരുന്നതാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും എംബി രാജേഷ് പ്രതികരിച്ചു.
അതേസമയം, നിയമനം നല്‍കിയതിനെതിരെ കാലടി സര്‍വകലാശാലയിലേയ്ക്ക് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതിലും ഗേറ്റും ചാടിക്കടന്ന് വിസിയുടെ മുറിക്ക് മുന്നിലേക്ക്ക കെ എസ്യു പ്രവര്‍ത്തകര്‍ എത്തി. പ്രതിഷേധം കണക്കിലെടുത്ത് വൈസ് ചാന്‍സലര്‍ പി എം ധര്‍മ്മരാജിന് പോലീസ് പ്രത്യേകം സുരക്ഷ ഒരുക്കിയിരുന്നു. തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി.