കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി. 18 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌കിലുളളതും രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളതുമായ 11പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഇതുവരെ സമ്പര്‍ക്കപട്ടികയിലെ 94 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ആറ് ഫലങ്ങളാണ് ഇന്നലെ വരെ പോസിറ്റീവായതെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഇന്ന് 24 പേരാണ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലുളളത്. മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് പോസീറ്റാവായിട്ടുള്ളവര്‍ ചികിത്സയിലുള്ളത്. രോഗികളുളള മൂന്ന് ആശുപത്രിയിലും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സാഹചര്യം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ടുളള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ രോഗികളുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിട്ടുളളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കണ്ടെത്താനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 19 ടീമുകളുടെ കോര്‍കമ്മിറ്റികള്‍ യോഗം ചേര്‍ന്നു. സാംപിള്‍ കളക്ഷനായി ആളുകളെ എത്തിക്കുന്നതിന് കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. മറ്റു ജില്ലകളില്‍ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സാമ്പിള്‍ കളക്ഷനുകള്‍ ഇന്ന് പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആദ്യം മരിച്ചയാളുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.