തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കല്‍ ബോര്‍ഡും വിദഗ്ദ്ധ സമിതിയവും നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇളവുകള്‍ വരുത്തിയെങ്കിലും ജാഗ്രത വെടിയരുത്. സമ്പര്‍ക്കപട്ടികയിലുളള മൂന്നുപേരുടെ പരിശോധനാ ഫലംകൂടി നെഗറ്റീവായതോടെ ആകെ 143 സാമ്പിളുകളാണ് ഇതുവരെ നെഗറ്റീവായത്.
മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.