തിരുവനന്തപുരം: നിപ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം അനുസരിച്ച് ചര്‍ച്ച നടത്താമെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരിക്കുന്നത്.
പന്ത്രണ്ട് മുതല്‍ രണ്ട് മണിക്കൂറായിരിക്കും ചര്‍ച്ച. ഈ നിയമസഭ ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പുതിയതായി ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും നിപ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞിരുന്നു. നിപ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.