നിപ വൈറസ് ഭീഷണി; മലപ്പുറം; കോഴിക്കോട് ജില്ലകളിലെ കോളേജുകള്‍ തുറക്കുന്നതു നീട്ടി

കോഴിക്കോട്: നിപ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലിക്കട്ട് സര്‍വകലാശാലയുടെ കീഴില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കോളേജുകള്‍ തുറക്കുന്നതു നീട്ടിവെച്ചു.

ജൂണ്‍ ആറിനായിരിക്കും രണ്ടു ജില്ലകളിലെയും കോളേജുകള്‍ തുറക്കുകയുള്ളു. ജൂണ്‍ നാലുവരെയുള്ള പിജി പ്രവേശന പരീക്ഷകള്‍ മാറ്റിവെച്ചതായും സര്‍വകലാശാല അറിയിച്ചു.

Top