നിപ വൈറസ്; മരണപ്പെട്ടയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നു

death

കോഴിക്കോട്: നിപ വൈറസ് മൂലം മരണപ്പെട്ട അശോകന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നു. വൈകാന്‍ കാരണമായി അധികൃതര്‍ പറയുന്നത് മാവൂരിലെ വൈദ്യുത ശ്മശാനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. പകരം സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിപ വൈറസ് മൂലം കോഴിക്കോട് രണ്ട് പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top