നിപാ വൈറസ് വ്യാജപ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്:സമൂഹ മാധ്യമങ്ങളിലൂടെ നിപാ വൈറസിനെതിരെ വ്യാജ പ്രചരണം നടത്തിയ മോഹനന്‍ വൈദ്യര്‍ക്കെതിരെയും ജേക്കബ് വടക്കഞ്ചേരിക്കെതിരേയും പോലീസ് കേസെടുത്തു. പേരാമ്പ്രയില്‍ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിപിച്ച് നിപാ വൈറസ് എന്നൊന്നില്ലെന്നു സമര്‍ത്ഥിക്കാനാണ് മോഹനനന്‍ വൈദ്യര്‍ ശ്രമിച്ചതെങ്കില്‍ നിപാ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ വ്യാജ പ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്.

താന്‍ പ്രകൃതി ചികിത്സകകനാണെന്നാണ് ജോസഫ് വടക്കാഞ്ചേരിയുടെ വാദം. ആയുര്‍വേദ ചികിത്സകനായിട്ടാണ് മോഹനന്‍ വൈദ്യര്‍ അറിയപ്പെടുന്നത്. നിപാ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം ഇരുവരും നടത്തിയത്. ഇത്തരകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജെപി ലോക്‌നാഥ് ബെഹ്റ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും വ്യാജ പ്രചരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യും. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top