ന്യൂഡല്‍ഹി: നിപ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. കേന്ദ്ര-സംസ്ഥാന ആരോഗ്യ വിദഗ്ദര്‍ മികച്ച സേവനമാണ് നല്‍കി വരുന്നതെന്നും നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
നിപ വൈറസ് മൂലം കോഴിക്കോട് രണ്ട് പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.