കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ട മൂസയുടെ മൃതദേഹം ഉടന്‍ മറവ് ചെയ്യും

death

കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട മൂസയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കില്ല. കോഴിക്കോട് ബീച്ചിലെ കണ്ണന്‍പറമ്പില്‍ 10 അടി താഴത്തില്‍ കുഴി എടുത്തായിരിക്കും മൃതദേഹം മറവ് ചെയ്യുക.

നിപ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേയ്ക്ക് പരിശോധനക്കയച്ചിരിക്കുന്നത്.

എന്നാല്‍ നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള റിപാവൈറിന്‍ മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാ വൈറിന്‍.

Top