ചെന്നൈ: നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമാണ് രോഗം പകരാന്‍ സാധ്യതയുള്ളൂവെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുള്‍ ഗഫൂര്‍.
പക്ഷിമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് നിപ വൈറസെന്നും, നിപ വൈറസ് ബാധിച്ച വ്യക്തികളില്‍ നിന്ന് മറ്റ് വ്യക്തികളിലേക്കും വൈറസ് പടരുമെന്നും, സ്രവങ്ങളിലൂടെ മാത്രമാണ് ഈ അസുഖം ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നതെന്നും, വായുവിലൂടെ അധിക ദൂരം വൈറസ് സഞ്ചരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ആന്റിബയോട്ടിക് പോളിസി ഉപദേശകനും കേരളത്തില്‍ ആന്റിബയോട്ടിക് പോളിസി തയ്യാറാക്കുന്ന സമിതി അംഗവുമാണ് ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍.