ബംഗളൂരു: കേരളത്തിനു പിന്നാലെ കര്‍ണാടകയിലേക്കും നിപാ വൈറസ് പടര്‍ന്നതു പിടിക്കുന്നതായി സംശയം. കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും കോഴിക്കോട് എത്തിയ മൂന്ന് പേര്‍ക്കാണ് നിപാ വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് സംശയം. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ കോഴിക്കോട് എത്തിയിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്ക് പനി വന്നതെന്നാണ് സംശയം.
അതേ സമയം, കോഴിക്കോട് ചങ്ങരോത്തെ കിണറ്റില്‍ കണ്ട വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച് ഇന്ന് സ്ഥിരീകരണമാവും. ഭോപ്പാലിലെ ലാബിലേക്കയച്ച വവ്വാലുകളുടെ രക്തപരിശോധന ഫലം ഇന്നാണ് ലഭിക്കുന്നത്.