നിപ വൈറസ്; ഉറവിടം ഇടുക്കിയെന്ന് പറയാനാകില്ലെന്ന് ഡിഎംഒ

nipah 1

കൊച്ചി: നിപ വൈറസിന്റെ ഉറവിടം ഇടുക്കിയെന്ന് പറയാനാകില്ലെന്ന് ഡിഎംഒ. ഇടുക്കിയിലും തൊടുപുഴയിലുമായി രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരിക്കുന്നത്.

മറ്റൊരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയില്‍ ഉള്ള വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രണ്ടു നഴ്‌സുമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടവേദനയുമുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശേധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

Top