കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോടും മലപ്പുറത്തും പടര്‍ന്ന് പിടിച്ച നിപ്പാ വൈറസ് ബാധയെ കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം.
രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംഘത്തിലെ ഡോ.സുജിത്ത് വ്യക്തമാക്കി. പേരാമ്പ്രയിലെത്തിയ സംഘം വൈറസ് ബാധിച്ച് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും, രോഗലക്ഷണമുള്ളവരുമായി നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കണമെന്നും, രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. അതേസമയം വൈറസ് ഏത് ജീവിയില്‍ നിന്നാണ് പടര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കാന്‍ പ്രത്യേക സംഘം ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തുമെന്നും അവര്‍ വ്യക്തമാക്കി.