നിപ വൈറസ്; ആദ്യം മരണപ്പെട്ടയാളുടെ യാത്രാപശ്ചാത്തലം പരിശോധിക്കണമെന്ന്

virus

കോഴിക്കോട്: നിപ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആദ്യം മരിച്ചുവെന്നു കരുതുന്ന ചങ്ങരോത്ത് സ്വദേശി സാബിത്തിന്റെ യാത്രാപശ്ചാത്തലം പരിശോധിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യം.

സാബിത്ത് ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. അതിനാല്‍ തന്നെ രോഗം മറ്റേതെങ്കിലും രീതിയില്‍ പിടിപ്പെട്ടതാണോയെന്ന് പരിശോധിക്കുവാനാണ് യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്.

മരിക്കുന്നതിന് ഒരു മാസം മുമ്പാണ് സാബിത്ത് നാട്ടിലെത്തിയത്. ഈ സമയത്ത് അദ്ദേഹത്തിന് ഉദരസംബന്ധമായ രോഗമുണ്ടായിരുന്നെന്നും ഇതിന് അദ്ദേഹം ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. അതിനുശേഷമാണ് വവ്വാലിനെ കണ്ടെത്തിയ കിണര്‍ വൃത്തിയാക്കുന്നത്. ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നതും മരണം സംഭവിക്കുന്നതും.

Top