നിപ വൈറസ്: സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സുരക്ഷ സംവിധാനങ്ങളില്ലെന്ന് ജീവനക്കാര്‍

nipha

കോഴിക്കോട്: നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് നിലവാരമുളള മാസ്‌ക് പോലുമില്ലാതെ. ഇങ്ങനെ ജോലി ചെയ്യേണ്ടി വരുന്നതില്‍ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. നിപാ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ പതിനായിരത്തോളം എന്‍ 95 മാസ്‌ക്കുകകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. എന്നാലിതില്‍ നടപടിയുണ്ടായിട്ടില്ല.

മരണനിരക്ക് ഏറ്റവും ഉയര്‍ന്ന വൈറസായതിനാല്‍ നിപയെ പ്രതിരോധിക്കാന്‍ രോഗികളെ ചികില്‍സിക്കുന്നവരും പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക്ക് ധരിക്കേണ്ടതുണ്ട്.ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നായിരുന്നു ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Top