തിരുവനന്തപുരം : നിപ്പ വൈറസ് ബാധ സംബന്ധിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍കക്ഷിയോഗം വിളിക്കുന്നത്.
യോഗത്തിനു മുന്നോടിയായി കോഴിക്കോട്ടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിലയിരുത്തി. വൈറസ് ബാധ പ്രതിരോധിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും രോഗവ്യാപന സാധ്യത തടയാനുളള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുകയുമാണ് സര്‍വകക്ഷിയോഗത്തിന്റെ ലക്ഷ്യം.
ഇതുവരെ നിപ്പ ബാധിച്ച് മരിച്ചത് 17 പേരാണ്. എന്നാല്‍, നിപ്പ വൈറസ് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭിച്ച പരിശോധനാ ഫലങ്ങള്‍ ആരോഗ്യ വകുപ്പിന് പ്രതിക്ഷ പകരുന്നുണ്ട്. ഇന്നലെ ലഭിച്ച 22 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. എന്നാല്‍, രോഗികളുമായി ബന്ധപ്പെട്ടിരുന്ന നിരീക്ഷണത്തിലുള്ളവരുടെ പട്ടിക 2079ആയി ഉയര്‍ന്നു. അതേസമയം, കോഴിക്കോട് ഇപ്പോഴും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.