കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്നും ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ലെന്നും, രോഗം ഗുരുതരമാകുമ്പോള്‍ മാത്രമായിരിക്കും നിപ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും, രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ട് പേരാണ്, വൈറസ് സ്ഥിരീകരിച്ച 18 പേരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണ്, ജാഗ്രത പാലിക്കണം, മന്ത്രി കൂട്ടിച്ചേര്‍ത്തു.