നിപ വൈറസ് ; കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി

school

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. ജില്ലയിലെ പൊതുപരിപാടികള്‍ക്കും 12 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വയനാട്, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും.

നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

Top