ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരാമവധി ഒഴിവാക്കണം. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലും. അതീവജാഗ്രത പാലിക്കണമെന്നും തമിഴ്നാട് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു.
പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കി. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയിട്ടുണ്ട്.