കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന ആവശ്യവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്ത്. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്.
എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച്ച എങ്കിലും കഴിഞ്ഞ് മതിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിരവധി ഫോണ്‍ കോളുകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.