നിപ വൈറസ് ; രണ്ടായിരത്തോളംപേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി

kk-shailajaaaa

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവില്‍ 18 പേരിലാണ് നിപ ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈറസിനെ പ്രതിരോധിക്കാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top