നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം

nipah 1

തിരുവന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രത നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ നിപ ബാദ്ധ്യതയുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചുമ കോര്‍ണര്‍ നിശ്ചയിച്ച് ചുമയുള്ളവരെ ചുമ കോര്‍ണറിലേക്ക് മാറ്റണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുകയോ തൂവാല കൊണ്ട് മറയ്ക്കുകയോ ചെയ്യണം.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കഴിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്, പഴങ്ങള്‍ കഴിക്കുമ്പോള്‍ നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

നിപ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും, ജില്ലാതാലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top