നിപ വൈറസ് : പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍നിന്നും കോഴിക്കോട്ടെത്തിച്ചു

nipah 1

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്നും മരുന്ന് കോഴിക്കോട് എത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയശേഷമേ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ശനിയാഴ്ച രാവിലെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം.

Top