തിരുവനന്തപുരം: നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്നും വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാം ഘട്ട വൈറസ് ബാധ തടയാനും മുന്‍കരുതല്‍ എടുത്തുവെന്നും അടിയന്തര ചര്‍ച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു.
സാബിത്തിനെ ഉള്‍പ്പെടുത്തിയാല്‍ 17 പേരാണ് നിപ മൂലം മരിച്ചത്. ജൂണ്‍ മാസം അവസാനം വരെ ജാഗ്രത തുടരണം. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേര്‍ക്കെതിരെ കേസെടുത്തു. ആരോഗ്യ വകപ്പിന്റെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് നിപ കോഴിയിലൂടെ പരക്കുമെന്ന് പ്രചാരണം നടത്തിയ 5 പേരെ അറസ്റ്റ് ചെയ്തുവെന്നും ശൈലജ വ്യക്തമാക്കി.