നിപ വൈറസ്: മസ്തിഷ്‌ക ജ്വരം ബാധിച്ച് ശേഖരിച്ച 4 പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്

nipha

കൊച്ചി: നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച 4 പേരില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മണിപ്പാല്‍ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ന് മസ്തിഷ്‌കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ കടമറ്റം സ്വദേശിനിയായ 49 വയസുള്ള രോഗിയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, പേരാമ്പ്ര സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ പനി ബാധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗിയുടെ നില തൃപ്തികരമാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ പനി ബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കാഞ്ഞിരമറ്റം സ്വദേശിയുടെയും നില തൃപ്തികരമായി തുടരുന്നു.

Top