മീററ്റ്: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള മലയാളി നഴ്‌സുമാരുടെ അവധി റദ്ദാക്കി. മീററ്റിലെ ചില സ്വകാര്യ നഴ്‌സിങ് ഹോമുകളും സ്വകാര്യ ആശുപത്രികളുമാണ് അവധി റദ്ദാക്കിയത്. മുന്‍കരുതലിന്റെ ഭാഗമായി നഴ്‌സുമാര്‍ ഇത് അംഗീകരിക്കാന്‍ തയാറായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ. ജെ.വി ചികര പറഞ്ഞു.
കേരളത്തില്‍ നിപ വൈറസ് ബാധിച്ച് 13 പേരാണ് ഇതുവരെ മരിച്ചത്. 175 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം, കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ബിഹാറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നിപയുടെ രോഗലക്ഷണങ്ങള്‍. അതിനാല്‍ രോഗം പടരാനിടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ജീവനക്കാര്‍ അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.