കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തുമായി പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ചികിത്സയിലിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു.