പെയിന്റ് വ്യവസായത്തിലെ അതികായന്‍ നിപ്പോണ്‍ പെയിന്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍. രാജ്യത്ത് മൂന്ന് വര്‍ഷത്തേയ്ക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള നിസാന്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ പെയിന്റ് ഓര്‍ഡര്‍ ചെയ്യാനും നിപ്പോണില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ സ്വീകരിക്കാനും കഴിയും.
പ്രക്രിയ വളരെ വേഗത്തിലാക്കാനും മികച്ച ആസൂത്രണത്തിനും പുതിയ കൂട്ടുകെട്ട് വഴി സാധിക്കും. ഡ്രോപ്പ് ഷിപ്പ്മെന്റ് മോഡല്‍ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.
ബോഡി ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിപ്പോണ്‍ അതിന്റെ ടോപ്പ്-സ്പെക്ക് നക്സ്-പ്രീമില ശ്രേണി ഉത്പ്പന്നങ്ങള്‍ പ്രത്യേകമായി നല്‍കും. ഓട്ടോമോട്ടീവ് ബോഡി, പെയിന്റ് ഷോപ്പുകള്‍ക്കായി വേഗത്തിലും ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നല്‍കുന്ന ഒരു പ്രീമിയം സംവിധാനമാണ് നാക്സ്-പ്രീമില പെയിന്റ് ഉത്പ്പന്നം.
കമ്പനി പറയുന്നതനുസരിച്ച്, നക്സ്-പ്രീമില ഉല്‍പ്പന്നം അന്തര്‍ദ്ദേശീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മികച്ച കളര്‍ മിക്‌സിംഗ് ശേഷിയുള്ള ക്ലാസ് ജാപ്പനീസ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ നിസാന്‍ കാറുകളുടെ മികച്ച അറ്റകുറ്റപ്പണി പെയിന്റ് ഉറപ്പാക്കുന്നു.
നിസാന്‍ നിലവില്‍ രണ്ട് മോഡലുകളാണ് രാജ്യത്ത് വില്‍ക്കുന്നത്. സെഗ്മെന്റ്-ബെസ്റ്റ് എഞ്ചിന്‍ പ്രകടനം വാഗ്ദാനം ചെയ്യുന്ന കിക്സും രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്യുവിയായി അടുത്തിടെ പുറത്തിറക്കിയ മാഗ്നൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്തിടെ ടയര്‍ നിര്‍മാതാക്കളായ സിയറ്റുമായും കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. മാഗ്നൈറ്റിന് ടയര്‍ വിതരണം ചെയ്യുന്നതിന് നിസാന്‍ മോട്ടോറുമായി പങ്കാളിത്തമുണ്ടെന്ന് ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് അറിയിച്ചു.