പിഎൻബി തട്ടിപ്പ്: നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി

ലണ്ടൻ: നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തി നാട് വിട്ട നീരവ് മോദി ലണ്ടനിൽ ഒളിവിൽ കഴിയുകയാണിപ്പോൾ.

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷതള്ളിയത്. അസാധാരണമായ കേസാണ് മോദിക്കെതിരെയുള്ളതെന്ന് കോടതി പറഞ്ഞു. തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വാൻവാറ്റുവിൽ നീരവ് മോദി പൗരത്വത്തിനായി ശ്രമിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ നീരവ് മോദി കീഴടങ്ങില്ലെന്ന് വിശ്വസിക്കുന്നതിന് ഗണ്യമായ തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ഈ കോടതി തന്നെ നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. ഇതോടെ അടുത്ത മാസം 26 വരെ അദ്ദേഹം ജയിലിൽ കഴിയേണ്ടി വരും. ഇനി 26-നാണ് കേസ് പരിഗണിക്കുക. മദ്യവ്യവസായി വിജയ് മല്യയുടെ കേസിലേതിന് സമാനമായിട്ടായിരിക്കും ബ്രിട്ടീഷ് കോടതിയിൽ നീരവ് കേസിലെയും നടപടിക്രമങ്ങൾ നടക്കുക.

Top