ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പേടിച്ചാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
കോണ്‍ഗ്രസ് ഭരണകാലത്ത് സാമ്പത്തിക തട്ടിപ്പുകാര്‍ നാട് വിട്ടോടിയിട്ടില്ല. അവരുടെ താവളമായിരുന്നു ഇവിടമെന്നും അദ്ദേഹം പറഞ്ഞു. 2014 നു ശേഷമാണ് മൂവരും നാടുവിട്ടത്. കാരണം പുതിയ ജാഗ്രതയുള്ള കാവല്‍ക്കാരന്‍ അധികാരത്തിലെത്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ കോടതിയില്‍ പിടിച്ചേല്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബുലംദശ്ഹറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.