നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു; നീക്കി തകര്‍ത്തത് സ്‌ഫോടക വസ്തുക്കള്‍ വെച്ച്

മുംബൈ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. അനധികൃതമായി കൈയ്യേറി നിർമാണചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടമാണ് മുംബൈ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയത്.

അലിബാഗ് കടൽത്തീരത്തിന് അഭിമുഖമായാണ് ഒന്നരയേക്കറിൽ കോടികൾ ചെലവഴിച്ച് നീരവ് മോദി കെട്ടിടം പണിഞ്ഞത്. ഒന്നര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം വില വരുന്ന സ്ഥലത്തെ മുൻ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിർമ്മിച്ചതാണ്. ഒട്ടേറെ മുറികൾ, അത്യാഡംബര പ്രൈവറ്റ് ബാറുകൾ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. അനധികൃത ബംഗ്ലാവെന്നാണ് മുംബൈ ഹൈക്കോടതി രൂപാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.

2018ലാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000കോടിൽ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാൻ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

Top