ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നിര്‍ഭയ പ്രതികളെ ശിക്ഷിച്ചതില്‍ സന്തോഷിക്കുമ്പോള്‍ വധശിക്ഷയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷ ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യുട്ടൂവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.
കുറ്റകൃത്യത്തിന് ഒരു പരിഹാരമാവില്ല വധശിക്ഷ. ഇന്ത്യയിലെ നീതിപാലകര്‍ കുറ്റകൃത്യം ഇല്ലാതാക്കുന്നതിനുള്ള പ്രതീകമായി വധശിക്ഷ നടപ്പാക്കുന്നു. ഇന്ത്യന്‍ കോടതികള്‍ വധശിക്ഷ തോന്നിയതുപോലെയും ഔചിത്യമില്ലാതെയും നടപ്പാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, ശിക്ഷാനടപടിയെ അനുകൂലിച്ച് മലയാളത്തില്‍ നിന്നടക്കം നിരവധി സെലിബ്രിറ്റികളാണ് രംഗത്ത് വന്നിരുന്നത്.