നിര്‍ഭയ; പ്രതികളെ അവയവദാനം ചെയ്യാന്‍ നിര്‍ബ്ബന്ധിക്കാണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിള്‍ എസ് സല്‍ധാന്‍ഹ, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ, ഓഫ് ദ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മംഗളുരു ചാപ്റ്റര്‍ പ്രസിഡന്റ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അവയവദാനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കമണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ അവയവങ്ങളുടെയും പഠനാവശ്യത്തിനുള്ള മൃതദേഹങ്ങളുടെയും ലഭ്യതക്കുറവുണ്ട്. കൃത്യമായ നയങ്ങളുടെ അഭാവമാണ് ഇതിന് കാരണം. കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top