‘വധശിക്ഷ ഒരിക്കലും നടപ്പാകില്ല’; പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ!

ന്യൂഡല്‍ഹി: വധശിക്ഷ ഒരിക്കലും നടപ്പാകില്ല’ എന്ന് കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ എ.പി.സിങ് കോടതിയില്‍വച്ചു തന്നെ വെല്ലുവിളിച്ചതായി നിര്‍ഭയയുടെ അമ്മ ആശാദേവി മാധ്യമങ്ങളോടു പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞാണ് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ‘മകള്‍ക്കു നീതിക്കു ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും പ്രതികളെ തൂക്കിലേറ്റുന്നത് വരെ അവസാനിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വെള്ളിയാഴ്ച നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും മരണവാറന്റ് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചു. എല്ലാ പ്രതികളുടെയും ദയാഹര്‍ജി തള്ളിയശേഷമേ വധശിക്ഷ നടപ്പാക്കാവൂ. ദയാഹര്‍ജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്ന് കോടതി അറിയിച്ചു.

Top