മരണശിക്ഷ വൈകിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. നിര്‍ഭയയുടെ രക്ഷിതാക്കളും തീഹാര്‍ ജയില്‍ അധികൃതരും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളിലൊരാളായ പവന്‍ഗുപതയുടെ അഭിഭാഷകന്‍ എ.പി സിംഗ് കേസില്‍ നിന്ന് പിന്മാറിയിരുന്നു. പകരക്കാരനെ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പവന്‍ഗുപ്തയുടെ രക്ഷിതാക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ലീഗല്‍ സെല്‍ അതോറിറ്റിയിലെ അഭിഭാഷകന്‍ രവി ഖാസിയെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും നിയമസഹായം ലഭിക്കാതെ പോകരുതെന്നും കോടതി നിരീക്ഷിച്ചു.

Top