നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകും, പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി മാര്‍ച്ച് ആറിന്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന്. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകും.

വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഇതുപ്രകാരം മാര്‍ച്ച് ആറിന് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കും.

ഡല്‍ഹി പട്യാല കോടതി മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. മാര്‍ച്ച് ആറിന് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതോടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും.

Top