Nirbhaya-Delhi gang rape

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുന്നതില്‍ സുപ്രീംകോടതി ഇനിയും കാലതാമസം വരുത്തരുതെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍.

ബലാത്സംഗ കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലാ തലത്തില്‍ മാത്രം അതിവേഗകോടതികള്‍ പോരാ, സുപ്രീംകോടതിയിലും സംവിധാനം വേണമെന്ന് നിര്‍ഭയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഏറെനാളായി രാജ്യസഭയില്‍ കെട്ടികിടന്ന ബാലനീതി നിയമഭേദഗതി ബില്‍ കഴിഞ്ഞ ദിവസം സഭ പാസാക്കിയിരുന്നു. പ്രായപരിധി 18 ല്‍ നിന്ന് 16 ആയി കുറച്ചുവെങ്കിലും നീതി ഉറപ്പാക്കാന്‍ ഇനിയും മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് ഈ മാതാപിതാക്കള്‍ക്കുളളത്.

ബലാത്സംഗ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അതിവേഗ കോടതികള്‍ ജില്ലാതലത്തില്‍ മാത്രം പോരെന്നാണ് പ്രധാന ആവശ്യം. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതിയിലും സംവിധാനം വേണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

Top