ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും വധ ശിക്ഷ ഉറപ്പു വരുത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം. ഇന്നലെയാണ് പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് മൂന്ന് മണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം, നാടകീയമായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ സാരിയില്‍ പിടിച്ച് അപേക്ഷിച്ചു. അവര്‍ മകന്റെ ജീവന് വേണ്ടി യാചിച്ചു.
‘എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും’ മുകേഷ് സിങ്ങിന്റെ അമ്മ പറഞ്ഞു. എന്നാല്‍ നിര്‍ഭയയുടെ അമ്മയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലായിരുന്നു. എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത് അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്-നിര്‍ഭയയുടെ അമ്മ പറഞ്ഞു.
എന്നാല്‍ കോടതിയില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് ജഡ്ജി ക്ഷുഭിതനായി.