നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ്‌ ; പ്രതി നിര്‍മ്മലന്‍ മധുര കോടതിയില്‍ കീഴടങ്ങി

മധുര: നിര്‍മ്മല്‍ ചിട്ടിതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി നിര്‍മ്മലന്‍ കീഴടങ്ങി.

കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാള്‍ മധുര കോടതിയിലാണ് കീഴടങ്ങിയത്.

പതിനായിരത്തോളം നിക്ഷേപകരില്‍ നിന്നും 600 കോടി രൂപ തട്ടിച്ചുവെന്നാണ് നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനിക്കെതിരെയുള്ള ആരോപണം.

നിര്‍മ്മല്‍ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്‌നാട് പൊലീസുമാണ് അന്വേഷണം നടത്തുന്നത്.

നിര്‍മ്മലന്റെ ഭാര്യാസഹോദരന്‍ മഹേഷിനെ പണം തട്ടിയെടുത്ത സംഭവത്തില്‍ ഗൂഢാലോചന പ്രകാരം പൊലീസ് അറസ്റ്റ് ചെയതിനെ തുടര്‍ന്നാണ് നിര്‍മ്മലന്‍ കീഴടങ്ങിയത്.

നാലായിരത്തോളം പേരാണ് നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.

പരാതികളുടെ അടിസ്ഥാനത്തില്‍ 300 കോടി രൂപയുടെ തട്ടിപ്പും കണ്ടെത്തിയിരുന്നു. നേരത്തെ നിര്‍മ്മലന്‍ മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്‌നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു.

ആകെ 22 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Top