ചെന്നൈ: നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്തു.
മത്തംപള്ളിൽ പൊന്നയ്യന്റെ മകൻ അനിൽകുമാർ, കുഴിത്തുറ ഇടയ്കുളം ബാലകൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ നായർ എന്നിവരാണ് അറസ്റ്റിലായത്.
നിർമ്മൽ കൃഷ്ണയുടെ ബിസിനസ് ഇടപാടുകളിൽ ബിനാമികളായി പ്രവർത്തിച്ചിരുന്നവരാണ് ഇവര്‍.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിർമ്മൽ കൃഷ്ണയുടെയും പാർട്ണർമാരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പരിശോധനകൾ തുടരുകയാണ്.
നിർമ്മൽ വിദേശത്തേക്ക് കടന്നതായ അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞില്ല.
നിരവധി മലയാളികൾ തട്ടിപ്പിനിരയായ സാഹചര്യത്തിലും, നിർമ്മലിന് കേരളത്തിലും ബിസിനസ് ഇടപാടുകളും സമ്പാദ്യങ്ങളുമുള്ളതിനാലും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.