അരുണാചല്‍ ഇന്ത്യയുടേത്; മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടെന്ന്

അഹമ്മദാബാദ്: അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

ഇന്ത്യയുടെ അധീനതയിലുള്ള മണ്ണാണ് അരുണാചലെന്നു പറഞ്ഞ മന്ത്രി ഇതേക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ട ആവശ്യം രാജ്യത്തിനില്ലെന്നും വ്യക്തമാക്കി.

ശനി, ഞായര്‍ ദിവസങ്ങളില്‍ അരുണാചലില്‍ സന്ദര്‍ശനം നടത്താനുള്ള പ്രതിരോധമന്ത്രിയുടെ നീക്കത്തിനെതിരെ ചൈന രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍മല സീതാരാമന്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

അരുണാചല്‍ ഇന്ത്യയുടെ മണ്ണാണെന്നും അവിടെ പോവുക തന്നെ ചെയ്യുമെന്നും അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെത്തിയപ്പോഴാണ് മന്ത്രി വിഷയത്തിലെ നിലപാട് വീണ്ടും വിശദീകരിച്ചത്. ദോക്‌ലാമിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് മന്ത്രി കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയിരുന്നു. ചൈനീസ് സൈനികരുമായി സൗഹൃദ സംഭാഷത്തിലേര്‍പ്പെട്ട മന്ത്രിയുടെ നിലപാട് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

Top