നീരവ് മോദിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധം; പിഎന്‍ബി തട്ടിപ്പില്‍ തിരിച്ചടിച്ച് ബിജെപി

NIRMMALA SITHARAM

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി. കേസിലെ പ്രധാന പ്രതി നീരവ് മോദിയുമായി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2013ല്‍ യുപിഎ ഭരണകാലത്ത് തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീരവിന്റെ ഗീതാഞ്ജലി ജ്വല്ലറിയുടെ ചടങ്ങില്‍ പങ്കെടുത്തെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് മനു അഭിഷേക് സിങ്‌വിയുടെ ഭാര്യയുടെ കെട്ടിടത്തിലാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം തട്ടിപ്പില്‍ മുന്‍ ഉദ്യോഗസ്ഥരടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖരത്, നീരവ് മോദിയുടെ പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.

Top