ന്യൂഡല്‍ഹി: സണ്ണി ഡിയോളിനെ യുവനടനെന്ന് വിശേഷിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ട്രോളി സോഷ്യല്‍ മീഡിയ. അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്.
1997 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയില്‍ സണ്ണി ഡിയോള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്‌നേഹത്തിന്റേയും ഉജ്വലമായ പതിപ്പായിരുന്നു ആ സിനിമയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 1971 ലെ ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ബോര്‍ഡര്‍. സണ്ണി ഡിയോളിനെ ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
Live: Actor Sunny Deol, who met Amit Shah last week, joins the BJP https://t.co/6xPM1xk4kv
— NDTV (@ndtv) April 23, 2019
സണ്ണി ഡിയോള്‍ സൂപ്പര്‍താരമാണെന്ന് അംഗീകരിക്കുന്നുവെങ്കിലും നിര്‍മലാ സീതാരാമനെക്കാള്‍ മൂന്ന് വയസ് കൂടുതല്‍ പ്രായമുണ്ടെന്ന കാര്യം മറക്കരുത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. കേന്ദ്രമന്ത്രിയുടെ പ്രശംസ കുറച്ച് കടന്ന കൈയല്ലേയെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
"Very happy to receive popular, young great artist who is very committed to his art – Sunny Deol": Union Minister Nirmala Sitharaman
(?credit: ANI) pic.twitter.com/dDujI6Ml5F
— NDTV (@ndtv) April 23, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചനയുണ്ട്. മെയ് 19 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിതാവ് ധര്‍മേന്ദ്രയ്ക്കും രണ്ടാനമ്മയായ ഹേമമാലിനിയ്ക്കും ശേഷം ബിജെപിയിലേക്കെത്തുന്ന കുടുംബത്തിലെ മൂന്നാമത്തെയാളാണ് സണ്ണി ഡിയോള്‍.