ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു പ്രതിരോധമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത ആദ്യ വനിത.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ നിര്‍മല സീതാരാമന്‍ നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു.
ഏറെക്കാലം പുരുഷന്‍മാര്‍ കൈയടക്കി വച്ചിരുന്ന വകുപ്പാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ നിര്‍മലയുടെ കൈകളിലേക്കെത്തിയത്.
കാബിനറ്റ് പദവിയിലേക്ക് കയറ്റം കിട്ടിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെട്ട സുരക്ഷ സംബന്ധമായി കാബിനറ്റ് കമ്മിറ്റിയിലേക്കും നിര്‍മല സീതാരാമന്‍ എത്തി.
വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന സമയത്ത് ലോക വ്യാപാര സംഘടനയില്‍ ഉള്‍പ്പടെ ഇന്ത്യയുടെ ശബ്ദം എത്തിക്കുന്നതില്‍ നിര്‍മലയുടെ കഴിവാണ് ഇപ്പോള്‍ കാബിനറ്റ് പദവിയിലേക്കെത്തിച്ചത്.