ന്യൂഡല്‍ഹി : ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്ത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് നിര്‍മലാ സീതാരാമന്‍ ആരോപിച്ചു. ഇന്ത്യ വിരുദ്ധ ശക്തികള്‍ വിദ്യാര്‍ത്ഥികളിലൂടെ ലഘുലേഖ ഉപയോഗിച്ചു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതിരോധമന്ത്രി പ്രതികരിച്ചില്ല. എന്നാല്‍ പാക് സൈനികമേധാവിയെ സിദ്ധു ആലിംഗനം ചെയ്ത സംഭവത്തെ നിര്‍മ്മലാ സീതാരാമന്‍ വിമര്‍ശിച്ചു, സൈനികരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.