അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി മധുരം നുകരാന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. അരുണാചല്‍ പ്രദേശിലെ ദിബാംഗ് താഴ് വരയ്ക്ക് സമീപം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ഈ മാസം 6,7 തീയതികളില്‍ നിര്‍മ്മല സീതാരാമന്‍ എത്തും. സൈനികരുടെ കുടുംബാംഗങ്ങളെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് എത്തിപ്പെടാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണ്. സൈനികര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതും ശ്രമപ്പെട്ടാണ്.

കഴിഞ്ഞ വര്‍ഷം ആന്‍ഡമാന്‍ നിക്കോബാറിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസില്‍ വ്യോമസേനാംഗങ്ങളോടൊപ്പമാണ് നിര്‍മ്മല സീതാരാമന്‍ ദീപാവലി ആഘോഷിച്ചത്.

Top