ഫോബ്‌സില്‍ ഇടം നേടി നിര്‍മല സീതാരാമന്‍! ലോകത്തിലെ ശക്തരായ 100 വനിതകളില്‍ ഒരാള്‍

nirmala-sitharaman

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളില്‍ ഇടംപിടിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും. ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോബ്സ് മാസികയുടെ പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മലാ സീതാരാമന്റെ സ്ഥാനം. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ എന്ന നേട്ടവും ഇതോടെ ധനകാര്യമന്ത്രിക്ക് സ്വന്തമായിട്ടുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജെലാ മെര്‍ക്കലാണ്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഉള്ളത് യു.എസ്.ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയാണ് 29-ാം സ്ഥാനത്ത്.

ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം എന്നീ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുക.

Top