നിസാന്റെ ഹാച്ച്ബാക്ക് വാഹനമായ സണ്ണിയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നു.ഇലക്ട്രിക് ഹാച്ച്ബാക്കായ ലീഫിനോട് ഏറെ സാമ്യതയോടെയാണ് പുതിയ സണ്ണി വരുന്നത്.
നീളമുള്ള ഹെഡ്ലൈറ്റും വി ഷേപ്പ്ഡ് ക്രോമിയം ഗ്രില്ലും സ്പോര്‍ട്ടി ബമ്പറും പുതിയ ഡിസൈനിലുള്ള ഫോഗ് ലാമ്പും പുതിയ സണ്ണിയെ വേറിട്ടതാക്കുന്നു.ഡിസൈനിലുള്ള അലോയി വീലും ഡോറില്‍ നല്‍കിയിട്ടുള്ള ക്ലാഡിങ്ങും ബോഡി കളറില്‍ നിന്ന് മാറിയുള്ള സൈഡ് മിററുമാണ് വശങ്ങളിലെ പ്രത്യേകത.
വി പ്ലാറ്റ്ഫോമിലാണ് പുതിയ സണ്ണി എത്തുന്നത്. നിലവിലുളള സണ്ണിയേക്കാള്‍ 50 എംഎം അധിക നീളത്തിലും 2700 എംഎം വീല്‍ ബേസിലിലുമാണ് പുതിയ സണ്ണി നിരത്തിലിറങ്ങുന്നത്. ഇന്റലിജെന്റ് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയ്ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സണ്ണിയിലുണ്ട്.
പുതിയ സണ്ണിയില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേ ഉള്ളൂ എന്നാണ് അറിയുന്നത്.1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുളള സണ്ണിയില്‍ 114 എച്ച്പി കരുത്തു പകരുന്നു. ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീല്‍ എന്നിവയാണ് സണ്ണിയുടെ ഇന്റീരിയറില്‍ ഉളളത്.